Your browser lacks required capabilities. Please upgrade it or switch to another to continue.
Loading…
[[പൊൻമുട്ട |title]]

<audio src="http://docs.google.com/uc?export=open&id=1a_MVgvIqt3A9o2WVJSak5maFJMdnWxZI" type="audio/mp3" autoplay></audio>

[[തുടങ്ങാം|pass1]]
ഈ കഥയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം: Discussion forum<audio src="http://docs.google.com/uc?export=open&id=1dV1uO_B5sDaXdA1jXkErq_Mt-unwa32C" type="audio/mp3" autoplay></audio>[[Restart|title]]

കൊറോണ കാരണം അധികമായി കിട്ടിയ അവധിക്കാലം നിമിത്തം, വീട്ടിലെ കളിമടുത്ത അപ്പു വീട്ടിൽനിന്നും അധികദൂരത്തല്ലാത്ത പൂച്ചക്കണ്ണിമലയിലേക്കൊരു യാത്ര നടത്താൻ തീരുമാനിച്ചു. കൂട്ടുകാരോടൊത്ത് കളിക്കാനല്ലെന്നറിഞ്ഞപ്പോൾ, അവന്റെ അമ്മ എതിർപ്പൊന്നും പറഞ്ഞില്ല.
[[കഥ തുടരാം|pass2]]<audio src="http://docs.google.com/uc?export=open&id=1qvJxE8DWSVvq5SCsvSclZB1iWOFa_9uQ" type="audio/mp3" autoplay></audio>[[Restart|title]]
അതിരാവിലെ, മലകയറ്റത്തിനിറങ്ങുന്ന നേരത്ത്, അപ്പുവിന്റെ അമ്മ ഒരു കുഞ്ഞുബാഗ് അവന്റെ കൈയിൽ കൊടുത്തു. അതിലൊരു കുപ്പിവെള്ളവും ഒരു പായ്ക്കറ്റ് ബിസ്ക്കറ്റുമായിരുന്നു.
അതെല്ലാമായി അപ്പു നടക്കുമ്പോൾ വഴിയിലാരേയും കണ്ടില്ല. അതുകൊണ്ടവന് വേഗം നടക്കാനായി.
[[എന്തൊക്കെ സാധനങ്ങളാണ് നിങ്ങള്‍ ബാഗില്‍ നിറക്കുക?|inter1]]

[[കഥ തുടരാം|pass3]]<audio src="http://docs.google.com/uc?export=open&id=1NPO9PDbnHpbrklZiVwNKpgZxqd4TT2Lv" type="audio/mp3" autoplay></audio>[[Restart|title]]
വെയിലാവുന്നതിനു മുൻപ് അവൻ മലയോരത്തെത്തി.
പച്ചപിടിച്ച മരങ്ങളും അതിൽ ഊയലാടുന്ന കാറ്റും അവൻ നോക്കി നിന്നു. പിന്നെ, കാട്ടിലെ ഇല്ലാത്ത വഴിയിലൂടെ, പൂവും പഴങ്ങളുമുള്ള ചെറുചെടികളെ വകഞ്ഞു മാറ്റി അകത്തേക്കു കടന്നു. വീട്ടിലെ ഫാനിന്റെ കാറ്റിനേക്കാൾ സുഖപ്രദമായ തണലും കാറ്റും അവന് നന്നേ രുചിച്ചു.

[[കഥ തുടരാം|pass4]][[Restart|title]]
ഫയല്‍ ലോഡ് ചെയ്തുകഴിയുന്നതുവരെ wait ചെയ്യുക...
ആവശ്യമുള്ള സാധനങ്ങള്‍ എടുത്ത് bag ല്‍ നിറക്കുക.

[[കഥ തുടരാം|pass3]]<audio src="http://docs.google.com/uc?export=open&id=1HhIMCHdmUfdaPPxp8wa0OH90kmpvV-F6" type="audio/mp3" autoplay></audio>[[Restart|title]]
കിളികളുടെ മധുരാരവം, പൂമ്പാറ്റകളുടെ പാറിപ്പറക്കൽ, ചെറുപഴങ്ങളുടെ ഇത്തിരി മധുരം, ചപ്പിലയിൽ ചവുട്ടുമ്പോഴുള്ള കിരുകിരുപ്പ് അതെല്ലാം ഇഷ്ടത്തോടെ സ്വീകരിച്ച് കാടിന്റെ ഉള്ളിന്റെ ഉള്ളിലേക്ക് നടന്നുകയറി. ഒരു കുഞ്ഞു കുന്ന് കയറിയപ്പോൾ തോന്നിയ ക്ഷീണം മാറ്റാൻ ഒരു വലിയമരത്തിന്റെ പടർന്ന വേരുകളിലിരിക്കാൻ അവൻ ചെന്നപ്പോൾ, വേരുകൾക്കിടയിൽ ചപ്പിലയിൽ ഒരു മഞ്ഞയുരുളയിരിക്കുന്നു.

[[എന്താണെന്നു നോക്കാം|pass5]]

[[ഇവിടെയിരിക്കണ്ട, കുറച്ചുകൂടി നടക്കാം.|pass6]]<audio src="http://docs.google.com/uc?export=open&id=1fjKQA71Okzr4ni2FAokW4AI5VgRNDpzg" type="audio/mp3" autoplay></audio>[[Restart|title]]
ഒരു കുഞ്ഞു പന്താണെന്നാണ് അവനാദ്യം കരുതിയത്, അതല്ല ഒരു മുത്ത്, ഒരു വെള്ളാരങ്കല്ല് അങ്ങനെയൊക്കെ വിചാരിച്ച് എടുത്തപ്പോൾതന്നെ അതൊരു മുട്ടയാണെന്ന് അവന് മനസ്സിലായി.
[[അപ്പുവിനു അത് ഇഷ്ടമായി|pass7]]<audio src="http://docs.google.com/uc?export=open&id=1LxbXapc512PLAQh2_Ms6wMlL9j9n1YDQ" type="audio/mp3" autoplay></audio>[[Restart|title]]
അയ്യോ, വഴിയില്‍ കാണുന്നതൊക്കെ എടുത്തു നോക്കരുത്, എന്തെങ്കിലും അപകടം വന്നാലോ എന്ന് അച്ഛന് പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം വഴിയില്‍ നിന്ന് കിട്ടിയ ഒരു പൊതി എടുത്തുകൊണ്ട് വീട്ടില്‍ ചെന്നപ്പോള്‍ തുറന്നു നോക്കാനും കൂടി സമ്മതിക്കാതെ അച്ഛനത് വാങ്ങി പടിക്കു പുറത്തേക്ക് വലിച്ചെറിഞ്ഞതാ...
ഇതെന്തെങ്കിലുമാവട്ടെ.
ഈ വഴിക്ക് കുറച്ചു കൂടി നടന്നു നോക്കാം.
നടക്കുന്നു, അരുവി, കിളികള്‍, തിരിച്ചുപോക്ക്
[[കഥ തുടരാം|pass6.1]]<audio src="http://docs.google.com/uc?export=open&id=1elW84pj8bGzPV9XfDDJof-dFG-Cw19EQ" type="audio/mp3" autoplay></audio>[[Restart|title]]
അതവൻ കൗതുകത്തോടെ തലോടി. അതോടെ, തുടർന്നുള്ള യാത്രയവൻ അവസാനിപ്പിച്ചു. ആ മുട്ടയുടെ ഭംഗിയിൽ അവൻ അത്രമാത്രം ആകൃഷ്ടനായി. അത് എന്തിന്റെ മുട്ടയാണെന്നറിയാൻ അവന് വല്ലാത്ത താത്പര്യം തോന്നി.
[[അമ്മയോടു ചോദിക്കാം|pass8]]

[[പൊട്ടിച്ചുനോക്കാം|pass9]]<audio src="http://docs.google.com/uc?export=open&id=1ms4Dn1GYRnEoAz8g83rbly8v9Jm5y2D7" type="audio/mp3" autoplay></audio>[[Restart|title]]
അത് എന്താണെന്നറിയാനുള്ള മോഹവുമായി അവൻ യാത്രയവസാനിപ്പിച്ച് ഒരു കൈയിൽ മുട്ടയും മറുകൈയിൽ ബാഗും തൂക്കി കാട്ടിൽ നിന്നും വേഗത്തിൽ തിരിച്ചിറങ്ങി.
[[കഥ തുടരാം|pass10]]<audio src="http://docs.google.com/uc?export=open&id=1v51dBWwxyu8e-6lErU-Zes_zBiKE2ogG" type="audio/mp3" autoplay></audio>[[Restart|title]]
പൊട്ടിയ മുട്ട.
"പൊട്ടിയ മുട്ട" എന്നു കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് മനസ്സില്‍ എന്തെല്ലാം ചിത്രങ്ങള്‍ ഉണ്ടാകുന്നുണ്ട്?
ചിത്രം വരച്ചോ നാലഞ്ചു വരി കവിതയായോ ആ തോന്നലുകള്‍ രേഖപ്പെടുത്താം.
<<click "ചിത്രം വരയ്ക്കാം">>
<<replace "#conv1">>
@@.shudder;ചിത്രം വരയ്ക്കാം@@
ഫയല്‍ ലോഡ് ചെയ്തുകഴിയുന്നതുവരെ wait ചെയ്യുക...

<</replace>><</click>>

[[തിരിച്ചു പോകാം|title]]<audio src="http://docs.google.com/uc?export=open&id=17YRKrfpJWTmqx2WvUr-v6RqRI-y4leu_" type="audio/mp3" autoplay></audio>[[Restart|title]]
വർദ്ധിച്ച സന്തോഷത്തോടെ, വീണുകിട്ടിയ മുട്ടയുമായി അവൻ അമ്മയുടെ അടുത്തേക്ക് ചെന്നു.
“നോക്കൂ, അമ്മേ ഇതെന്തു മുട്ടയാ.....”
“എനിക്കറയില്ല മോനെ.....” അമ്മ കൈ മലർത്തി. “മുട്ട വിരിഞ്ഞുവന്നാലറിയാം.”
“എനിക്കിത് വിരിയിക്കണം ......”
“നിയ്യാ കോഴിയമ്മയോട് പറ .......”
[[കഥ തുടരാം|pass11]]<audio src="http://docs.google.com/uc?export=open&id=1yHsk2ZcnTzPvQRWcxnlacTSMonbo6xQL" type="audio/mp3" autoplay></audio>[[Restart|title]]
അവൻ മുട്ടയുമായി, മുറ്റത്തേക്കു ചെന്നു. അമ്മക്കോഴിയെ സ്നേഹത്തോടെ വിളിച്ചു. അവൾ ഓടി വന്നു.
“എന്താ അപ്പു വിളിച്ചത് ......”
“എനിക്കീ മുട്ട വിരിയിച്ചു തരണം .....”
“വിരിയിക്കാനിരുന്നാൽ എനിക്ക് വിശക്കില്ലേ.....?”
“അതിനണക്ക് നേരത്തിനു നേരത്തിന് തീറ്റ കൊണ്ടുവന്നു തരാം......”
അത് എന്തിന്റെ മുട്ടയാണെന്നറിയാൻ, അപ്പുവിന് അത്രമാത്രം താത്പര്യമുണ്ടായിരുന്നു.
[[കഥ തുടരാം|pass12]]<audio src="http://docs.google.com/uc?export=open&id=1b1EKlVmgQ9duWs1cQMaIhH3G6k7JlBUg" type="audio/mp3" autoplay></audio>[[Restart|title]]
പറഞ്ഞതുപോലെ കോഴിയമ്മ പൊരുന്നിരുന്നു തുടങ്ങിയപ്പോൾ, അപ്പുവിന്റെ ആലോചനയും തുടങ്ങി: വിരിഞ്ഞു വരുമ്പോഴേ അറിയൂ, അത് എന്തു കിളിയാണെന്ന്. പരിചയമുള്ള ഏതെങ്കിലും കിളിയായിരുന്നെങ്കിൽ നന്നായിരുന്നെന്ന് അപ്പു ആദ്യം വിചാരിച്ചു. പരിചയമില്ലാത്ത കിളിയാണെങ്കിൽ കുട്ടുകാരോട് ഗമയടിക്കാമായിരുന്നെന്നും കരുതാതിരുന്നില്ല.
[[കഥ തുടരാം|pass13]]<audio src="http://docs.google.com/uc?export=open&id=1iU2CbFNCbNh-__7eZoR-PSf1rIfLGmS3" type="audio/mp3" autoplay></audio>[[Restart|title]]
അതിനേക്കാൾ അവനെ വേവലാതിപ്പെടുത്തിയ സംഗതി, കിളിയെ കൂട്ടിലിട്ടു വളർത്തണോ, പറക്കമുറ്റിയാൻ പറത്തി വിടണോ എന്നായിരുന്നു.
അങ്ങനെ, അപ്പുവിന്റെ ആലോചനകൾ പല വഴിക്ക് കാടുകയറിപ്പോയി......!
[[കഥ തുടരാം|pass14]]<audio src="http://docs.google.com/uc?export=open&id=10A03a1wZ5Ow2xujptYXOC7ZcHu2JPn1R" type="audio/mp3" autoplay></audio>[[Restart|title]]
ദിവസത്തിൽ പലതവണ അവൻ കോഴിയമ്മയുടടുത്ത് ചെന്ന് അന്വേഷിക്കും:
“മുട്ട വിരിയാറായോ .....”
അവന്റെ ശല്യം സഹിക്കാതൊരു തവണ കോഴിയമ്മ പറഞ്ഞു:
“ഇത് അപ്പം ചുടലല്ല, അപ്പു .......”
കളിയാക്കിയതാണെന്നറിഞ്ഞിട്ടും അപ്പു പിന്നെയും കോഴിക്കൂടിനെ ചുറ്റിപ്പറ്റി നിന്നു. കോഴിയമ്മ പുറത്തിറങ്ങുന്ന തക്കം നോക്കി അവൻ മുട്ടയുടെ അടുത്തു ചെന്ന് എടുത്തു നോക്കി. അനക്കമില്ലെന്നു കണ്ട് നിരാശയോടെ തിരിച്ചുപോന്നു.
[[കഥ തുടരാം|pass15]]<audio src="http://docs.google.com/uc?export=open&id=1K7kHraTvl3lNhnHLH-fl28LOlrkdRxnj" type="audio/mp3" autoplay></audio>[[Restart|title]]
അങ്ങനെയൊരിക്കൽ, അവൻ തൊടാൻ ചെന്നപ്പോൾ മുട്ടയിലൊരു വിള്ളൽ കണ്ടു. മുട്ട, വിരിയാനുള്ള സമയമായെന്നു തിരിച്ചറിഞ്ഞ് അവൻ പിൻതിരിയുമ്പോൾ, കോഴിയമ്മ വന്നു പറഞ്ഞു:
"ഇനിയേറെ കാക്കാനില്ല, അല്പനേരത്തിനകം കുട്ടി പുറത്തെത്തും.....പിന്നെ, എന്നെ മറക്കല്ലേ!"
ഇരട്ടിച്ച സന്തോഷത്തോടെ, കോഴിക്കൂടിനടുത്തുള്ള ചക്കരമാവിൻ തണലിൽ അത്യാകാംക്ഷയോടെ അപ്പു അങ്ങനെ, ഇടക്കിടക്ക് കോഴിക്കൂട്ടിലേക്ക് പാളി നോക്കിക്കൊണ്ടിരുന്നു.
[[കഥ തുടരാം|pass16]]<audio src="http://docs.google.com/uc?export=open&id=1bQEYI2Xz-z_MBT9X_aow9H3gGOTBPccN" type="audio/mp3" autoplay></audio>[[Restart|title]]
തോട് പൊട്ടിച്ച് പുറത്തുവന്ന കിളിക്കുഞ്ഞ് ആരെയോ തിരയുന്ന പോലെ, കോഴിയമ്മയുടെ ചിറകിനുള്ളിൽ നിന്നും എത്തി നോക്കി. അപ്പുവിനെക്കണ്ട് കുഞ്ഞിന്റെ കണ്ണിൽ സന്തോഷം തുടിച്ചു. അതുകണ്ട് കൊഴിയമ്മ, അവന് എടുക്കാൻ സൗകര്യത്തിന് മാറിനിന്നു കൊടുത്തു. എഴുന്നേൽക്കാനാഞ്ഞും ഇടക്കൊന്നു വീണും ആ പേരറിയാ കിളിക്കുഞ്ഞ് അപ്പുവിനടുത്തേക്ക് വന്നു.
[[കഥ തുടരാം|pass17]]<audio src="http://docs.google.com/uc?export=open&id=17XeAM4cq40UHSeYYtR7bjGkZFWy87xQn" type="audio/mp3" autoplay></audio>[[Restart|title]]
കുഞ്ഞിന് തീറ്റയൊരുക്കലായി അപ്പുവിന് പണി. അവൻ മോഹിച്ചു കൊടുത്ത ഗോതമ്പുമണിയും പുട്ടിന്റെ പൊടിയുമൊന്നും കുഞ്ഞ് നോക്കിയതേയില്ല. അതെപ്പോഴും കോഴിയമ്മയുടെ ചിറകിനു കീഴിലായിരുന്നു. കുഞ്ഞിനു പകരം കോഴിയമ്മയാണ് അതെല്ലാം തിന്നു തീർത്തത്. എന്നാലും അപ്പു പതിവായി പലതരം തീറ്റ സ്സാധനങ്ങൾ പരീക്ഷിച്ചു നോക്കി. കോഴിയമ്മയ്ക്ക് കുശാലായി.
[[കഥ തുടരാം|pass18]]<audio src="http://docs.google.com/uc?export=open&id=1sgunF8KOK5sQWVHyZXsYC7hnIVZxGgoj" type="audio/mp3" autoplay></audio>[[Restart|title]]
മൂന്നുനാലു ദിവസം കഴിഞ്ഞപ്പോൾ കുഞ്ഞൻ അമ്മയുടെ കൂടെക്കൂടുന്നത് അപ്പു കണ്ടു. അവന് സന്തോഷമായി. ആ സന്തോഷം ദിവസം തോറും കൂടിക്കൂടി വന്നു. പ്രധാന തീറ്റക്കാരൻ ആ കുഞ്ഞനായി. അതനുസരിച്ച് കോഴിയമ്മ തന്റെ പങ്ക് വിട്ടു കൊടുത്തു. അപ്പു നൽകുന്ന തീറ്റയുടെ അളവ് കുറേശ്ശെയായി കൂട്ടിക്കൊണ്ടിരുന്നു.
[[കഥ തുടരാം|pass19]]<audio src="http://docs.google.com/uc?export=open&id=1Yg2hCOexIEMZSlkIjaQEa_jjbFOgsRki" type="audio/mp3" autoplay></audio>[[Restart|title]]
രണ്ടാഴ്ച കഴിഞ്ഞിട്ടുണ്ടാവും. ഒരു ദിവസം തീറ്റയും കൊണ്ട് എത്തിയ അപ്പുവിനെ കോഴിയമ്മ മാത്രമാണ് എതിരേറ്റത്. കുഞ്ഞിക്കുഞ്ഞി ശബ്ദങ്ങൾ പുറപ്പെടുവിക്കുന്ന കുഞ്ഞനെ അവിടെ കണ്ടില്ല. ചുറ്റും നോക്കുമ്പോഴാണ് ഇടനാഴിയിലേക്കുള്ള ജനാലയുടെ തിണ്ടിലുണ്ട് കുഞ്ഞൻ അവനേയും നോക്കി ഇരിക്കുന്നു. ചിറക് മെല്ലെ അനക്കുന്നുണ്ട്.
ഇവനെങ്ങനെ അവിടെ കേറിപ്പറ്റി?
"പറക്കാൻ പഠിച്ചൂല്ലേ കുഞ്ഞാ? ഇറങ്ങാൻ വയ്യാതിരിക്കുകയാണോ?"
അപ്പു ചെന്ന് എടുക്കാനാഞ്ഞതും, കുഞ്ഞൻ ഒരൊറ്റ പറക്കലിന് അമ്മേടെ അടുത്തെത്തി. "അതാ ...." ന്നു പറഞ്ഞ് അപ്പു തിരിഞ്ഞപ്പോൾ കണ്ടത് ഒന്നും സംഭവിക്കാത്ത പോലെ അരിമണികൾ കൊത്തിത്തിന്നുന്ന കുഞ്ഞനെയാണ്...
"അമ്മാ, കുഞ്ഞൻ പറക്കാൻ പഠിച്ചൂ......" എന്നും പറഞ്ഞ് അപ്പു അകത്തേയ്ക്കോടി.
[[കഥ തുടരാം|pass20]]<audio src="http://docs.google.com/uc?export=open&id=1QdX2uoO02XXLH7MWmINArAFVbL8r0kfY" type="audio/mp3" autoplay></audio>[[Restart|title]]
ചില ദിവസങ്ങൾ കൂടി കഴിഞ്ഞുപോയി. കുഞ്ഞിക്കിളിക്ക് ഭംഗിയുള്ള തൂവലുകളുണ്ടായി. അവനവിടെയെല്ലാം പറന്നു കളിക്കും. അപ്പു തീറ്റ കൊണ്ടു വരുമ്പോഴെല്ലാം അടുത്തു വരും. ചിലപ്പോൾ അവന്റെ തോളിൽക്കേറിയിരുന്ന് കിളിശബ്ദത്തിൽ അപ്പുവിനോട് വർത്തമാനം പറയും.
[[കഥ തുടരാം|pass21]]<audio src="http://docs.google.com/uc?export=open&id=1Tr4HoHwzrvCKGKBH1E-x_ez6AXPBub3a" type="audio/mp3" autoplay></audio>[[Restart|title]]
അധികം ആളുകള്‍ നടക്കാത്ത വഴിയാണ്. കരിയില മൂടിക്കിടക്കുന്നു. ചുറ്റുമുള്ള മരങ്ങളിലേക്ക് നോക്കി നോക്കി അപ്പു എത്തിച്ചേര്‍ന്നത് ഒരു വലിയ കുളത്തിനടുത്താണ്...
[[പിന്നെ എന്തുണ്ടായി?|pass6.2]]<audio src="http://docs.google.com/uc?export=open&id=1SDA-BmzyfjiRBFW0bkYvo6H1bfav3TP6" type="audio/mp3" autoplay></audio>
ഇനി
നിങ്ങള്‍തന്നെ ഈ കഥ വികസിപ്പിച്ച് പൂര്‍ത്തിയാക്കില്ലേ?....
കഥ പൂര്‍ത്തിയാക്കി ആദ്യഭാഗം കൂടി പകര്‍ത്തി നല്ല ചിത്രങ്ങളൊക്കെ വരച്ചു ചേര്‍ത്ത് എഴുതി വയ്ക്കൂ. കഥയ്ക്ക് പുതിയ ഒരു പേര് നല്‍കണേ...
എന്നിട്ട് വീട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും വായിച്ചുകൊടുക്കണം.
[[തിരിച്ചു പോകാം|title]][[Restart|title]]

[[തിരിച്ചു പോകാം|title]]<audio src="http://docs.google.com/uc?export=open&id=1eqNVjTyoYwGl5PffiJXgRSTleEWUAUxb" type="audio/mp3" autoplay></audio>[[Restart|title]]
ഹായ്, ഈ കിളിയെ ഞാനാർക്കും വിട്ടുകൊടുക്കില്ല. അരുമയായി കൂട്ടിലിട്ടു വളർത്തുമെന്ന് അപ്പു കണക്കാക്കി.
[[കഥ തുടരാം|pass22]]

<<click "കുഞ്ഞനെ ഒന്നു വരക്കാമോ?">>
<<replace "#conv3">>
@@.shudder;കുഞ്ഞനെ ഒന്നു വരക്കാമോ?@@
ഫയല്‍ ലോഡ് ചെയ്തുകഴിയുന്നതുവരെ wait ചെയ്യുക...
<</replace>><</click>><audio src="http://docs.google.com/uc?export=open&id=1DrGRTXkguVoFaletG5AKaQJnm7e1zUXT" type="audio/mp3" autoplay></audio>[[Restart|title]]
ഇതിനിടെ കിളിക്കുഞ്ഞിന് താമസിക്കാൻ അപ്പു അച്ഛനോടു പറഞ്ഞ് ഒരു കൂടുണ്ടാക്കിയിരുന്നു. സന്ധ്യ കഴിഞ്ഞ് അവനെ കൂട്ടിലേക്ക് വെയ്ക്കുമ്പോൾ ആദ്യമൊക്കെ അവൻ ആ കൂട്ടിൽ കേറാൻ കൂട്ടാക്കിയില്ല. അപ്പു അവനെ എടുത്ത് കൂട്ടിൽ വച്ചാൽ, കൂടിന്റെ വാതിലടയ്ക്കും മുമ്പ് അവൻ പുറത്തെത്തും. കോഴിയമ്മയുടെ ചിറകിനടിയിലൊളിക്കും.
കുഞ്ഞനെ കൂട്ടിൽപ്പാർപ്പ് പഠിപ്പിക്കാൻ അപ്പുവിന് കുറച്ച് ബുദ്ധിമുട്ടേണ്ടി വന്നു. പിന്നെ അപ്പുവിനോടുള്ള ഇഷ്ടം കൊണ്ടാവാം, നാലഞ്ചു ദിവസം കഴിഞ്ഞപ്പോൾ, കൂട്ടിലെടുത്തു വച്ചാൽ അവിടെ ഇരിക്കാമെന്നായി. കൊച്ചു പാത്രത്തിൽ അവനിഷ്ടപ്പെട്ട തീറ്റയും മറ്റൊരു കുഞ്ഞിപ്പാത്രത്തിൽ വെള്ളവും വച്ചു കൊടുത്ത് "ഗുഡ് നൈറ്റ് കുഞ്ഞാ, സ്വീറ്റ് ഡ്രീംസ് " എന്നു പറഞ്ഞ് വാതിലടയ്ക്കുമ്പോൾ കുഞ്ഞൻ മിണ്ടാതെ ഒരു മൂലയ്ക്ക് ഒതുങ്ങിയിരിക്കും.

[[കഥ തുടരാം|pass23]]<audio src="http://docs.google.com/uc?export=open&id=1e6SP1nw5RUjAjq3fXeW2sdmjj9chOnHe" type="audio/mp3" autoplay></audio>[[Restart|title]]
രാവിലെ ഉണർന്നാൽ അപ്പുവിന്റെ ആദ്യ പണി കൂടു തുറക്കലാണ്. കുഞ്ഞൻ ഏറ്റവും വേഗത്തിൽ പറക്കുന്നത് അപ്പോഴാണ്. അപ്പുവിന്റെ കൈയിനെ തിക്കിത്തിരക്കി പുറത്തു കടന്ന് ആ വീട്ടിന്റെ ചുറ്റും ഒരു തവണ പറന്നിട്ടാണ് കുഞ്ഞൻ അമ്മയുടെ അടുത്തെത്തുക. അപ്പുവും അമ്മയും ചിലപ്പോൾ അച്ഛനും കുഞ്ഞന്റെ ഈ ആഹ്ളാദം കാണാറുണ്ട്.
[[കഥ തുടരാം|pass24]]<audio src="http://docs.google.com/uc?export=open&id=1x2V-30MnWW-WkP6inA36fNzMdbp1YMbl" type="audio/mp3" autoplay></audio>[[Restart|title]]
കഴിഞ്ഞ രണ്ടുമൂന്നു ദിവസമായി കുഞ്ഞൻ താഴെ തീറ്റ കൊത്തിത്തിന്നുമ്പോഴും ചെമ്പരത്തിയിലും തെച്ചിയിലും പറന്നു പറ്റി ഒളിച്ചു കളിക്കുമ്പോഴും മുറ്റത്തെ മാവിന്റെ ചില്ലയിൽ അവനെത്തന്നെ നോക്കി രണ്ട് പുതിയ കിളികൾ. അവയുടെ ചിലയ്ക്കൽ കേട്ട് ഇടയ്ക്കിടെ മാവിലേക്ക് പറന്ന് അവരുടെ അടുത്തല്ലാത്തൊരു കൊമ്പിൽ കുഞ്ഞൻ ചെന്നിരിക്കും. ഇതുവരെ അവിടെയൊന്നും കണ്ടിട്ടില്ലാത്ത ആ കിളികളുടെ വർത്തമാനം കുഞ്ഞനെക്കുറിച്ചാണെന്ന് അപ്പുവിന് തോന്നി. കോഴിയമ്മയും കൊത്തിച്ചിനക്കുന്നതിനിടയിൽ പറഞ്ഞു കൊണ്ടിരുന്നത് ആ കിളികളെക്കുറിച്ചായിരുന്നു.
[[കഥ തുടരാം|pass25]]<audio src="http://docs.google.com/uc?export=open&id=1IxxfA08onsnepQG_1RAoZYHIfjvj-h06" type="audio/mp3" autoplay></audio>[[Restart|title]]
കിളികൾ വന്നു തുടങ്ങിയതിന്റെ മൂന്നാം ദിവസം. രാവിലെ അപ്പു കൂടു തുറക്കാൻ ചെന്നപ്പോൾത്തന്നെ മാവിൻ കൊമ്പിൽ ആ കിളികൾ ഇരിപ്പുണ്ടായിരുന്നു. കൂടു തുറന്നതും കുഞ്ഞൻ പതിവു പോലെ പുറത്തുകടന്ന് വീടിന് ഒരു പ്രദക്ഷിണം വച്ചു. പക്ഷേ, പിന്നെ അവൻ ചെന്നിരുന്നത് അപ്പു ഒരുക്കിവച്ച തീറ്റപ്പാത്രത്തിനടുത്തല്ല. മാവിൻ കൊമ്പിലെ കിളികളുടെ അടുത്തായിരുന്നു.
കുഞ്ഞാ, വാ, ദാ, അവിലും ഗോതമ്പും ഒക്കെ ണ്ട് ...നിനക്ക് വിശക്ക്ണ് ല്യേ?
അപ്പു അവനെ നോക്കി വിളിച്ചു.
ഇത്തിരി നേരം മിണ്ടാതെ അപ്പുവിനെ നോക്കിയിരുന്നിട്ട് ആ മൂന്നു കിളികളും മാവിൻ കൊമ്പു വിട്ട് പറന്നു...അകലേയ്ക്ക്...
[[കഥ തുടരാം|pass26]]<audio src="http://docs.google.com/uc?export=open&id=1-6nBR7WeKAhcvvoBFtqxDhuwEILlA429" type="audio/mp3" autoplay></audio>[[Restart|title]]
അപ്പു കുഞ്ഞനെ കുറേ നേരം കാത്തിരുന്നു. അന്ന് അവന് വിശപ്പു തോന്നിയതേയില്ല. അവന്റെ കണ്ണുകൾ നിറഞ്ഞു തന്നെയിരുന്നു.
പക്ഷേ, അപ്പുവിന്റെ കുഞ്ഞൻ മടങ്ങിവന്നില്ല.
[[കഥ തുടരാം|pass27]]<audio src="http://docs.google.com/uc?export=open&id=1Mt48dlhWLf4v8R_ucpIpZ5YKIddyDyxp" type="audio/mp3" autoplay></audio>[[Restart|title]]
നേരം സന്ധ്യയായി....
[[എന്നിട്ട്?|pass28]]<audio src="http://docs.google.com/uc?export=open&id=1ZnWh__HhWM1VdJZ2BIQblppMvUWZHZbn" type="audio/mp3" autoplay></audio>[[Restart|title]]
സന്ധ്യയ്ക്കു ശേഷം ടീച്ചർ അയച്ച വാട് സപ് പാഠത്തിൽ അന്ന് ഒരു കവിതയായിരുന്നു.
വലിയ ഇഷ്ടമൊന്നും തോന്നിയില്ലെങ്കിലും അവനത് പ്ളേ ചെയ്തു.....
[[കഥ തുടരാം|pass29]][[Restart|title]]
<audio src="http://docs.google.com/uc?export=open&id=1ggjFW5a1h1MKqMtcvWndW3nAgEZfX3GW" controls></audio>
''"വിട്ടയയ്ക്കുക"''
വിട്ടയയ്ക്കുക കൂട്ടില്‍നിന്നെന്നെ ഞാ-
നൊട്ടു വാനില്‍ പറന്നു നടക്കട്ടെ!
കാണ്മതുണ്ടതാ, തെല്ലകലത്തിലെന്‍
ജന്മഭൂമിയാം കാനനം മോഹനം!
സുപ്രഭാതമടുത്തു നഭസ്സിലേ-
യ്ക്കുല്പതിക്കുന്നു മാമക വര്‍ഗ്ഗക്കാര്‍.
കൊച്ചുപക്ഷിയാം ഞാനോ തമസ്സില്‍ത്താ-
നച്ഛമാമിപ്പുലര്വെളിച്ചത്തിലും.
പഞ്ജരത്തിന്റെ ചുറ്റഴിയോരോന്നു-
ടമന്നെ നോക്കിച്ചിരിപ്പതായ് ത്തോന്നുന്നു.
മര്‍ത്ത്യര്‍തന്‍ പരിലാളനമൊന്നുമെന്
ഉള്ത്തടത്തിനു ശാന്തിയെ നല്കിടാ.
വിട്ടയച്ചാലുമെന്നെയിക്കൂട്ടില്നി-
ന്നൊട്ടു പാറിപ്പറക്കട്ടെ വാനില്‍ ഞാന്‍.
(ബാലാമണിയമ്മ)
[[കഥ തുടരാം|pass30]]<audio src="http://docs.google.com/uc?export=open&id=1z9aKLheO68hfVhg0YU-eOw_O21dtSSUn" type="audio/mp3" autoplay></audio>[[Restart|title]]
അങ്ങനെ അപ്പുവിന്റെ കുഞ്ഞിക്കിളി അപ്പുവിനെ വിട്ട് പോയി. കഥ ഇവിടെ തീർന്നെന്ന് പറയാം.
കുഞ്ഞൻ പോയതിൽ അപ്പുവിന് സങ്കടമൊക്കെയുണ്ട്. പക്ഷേ, കിളിയെ തിരികെ കിട്ടാൻ വഴിയൊന്നുമില്ലല്ലോ. അങ്ങനെ കഥ തീരുമ്പോഴും അപ്പുവിന്റെ സങ്കടം തീരുന്നില്ല. കുഞ്ഞൻകിളി രാത്രി മടങ്ങിവന്നിരുന്നുവെങ്കിലോ? അപ്പു തീർച്ചയായും സന്തോഷിക്കും. അവനെ കൂട്ടിൽ കൊണ്ടുപോയാക്കി തീറ്റയെല്ലാം നൽകി സന്തോഷിപ്പിക്കും.
അപ്പോൾ ആ കിളിക്ക് സന്തോഷമായിരിക്കുമോ?
അപ്പുവും കുഞ്ഞനും ഒരുപോലെ സന്തോഷിക്കുന്ന രീതിയിൽ ഈ കഥ എങ്ങനെ തുടരാൻ കഴിയും?
നിങ്ങൾക്ക് സ്വതന്ത്രമായി സങ്കല്പിച്ച് ഈ കഥ അങ്ങനെ പൂർത്തിയാക്കാം.
<<click "ശ്രമിക്കുന്നോ?">>
<<replace "#conv2">>
ഫയല്‍ ലോഡ് ചെയ്തുകഴിയുന്നതുവരെ wait ചെയ്യുക...
<</replace>><</click>>

[[അല്ലെങ്കിൽ ഈ കഥ തുടർന്നു കേൾക്കാം.|pass32]][[Restart|title]]

[[ഇനി ഈ കഥ തുടർന്നു കേൾക്കാം.|pass32]]<audio src="http://docs.google.com/uc?export=open&id=1uCm9dPeD72vEsw2VULHqmQ6FfTDzd8qV" type="audio/mp3" autoplay></audio>[[Restart|title]]
കവിതയും കേട്ടുകഴിഞ്ഞ് ആകപ്പാടെ ഒരുഷാറില്ലാതെ ഇരിക്കുമ്പോൾ പുറത്തൊരു കുഞ്ഞിക്കിളിശ്ശബ്ദം. നേർത്ത ചിറകടിയും.
"അമ്മേ, കുഞ്ഞൻ....." അപ്പു വാതിൽ തുറന്ന് പുറത്തേക്കിറങ്ങേണ്ട താമസം, കുഞ്ഞൻ പാറി വന്ന് അവന്റെ തോളിലിരുന്നു. സന്തോഷസൂചകമായി അവൻ അപ്പുവിന്റെ കവിളിൽ കൊക്കുരുമ്മി.
അപ്പു അവനെ കൈയിലെടുത്ത് തലോടിക്കൊണ്ട് കൂടിനടുത്തേക്ക് നടന്നു. കുഞ്ഞിവാതിൽ തുറന്നയുടനെ കുഞ്ഞൻ ഉള്ളിൽ കേറി. പതിവിലും തിരക്കിട്ട് തീറ്റ കൊത്തിത്തിന്നാൻ തുടങ്ങി.
[[കഥ തുടരാം|pass33]]<audio src="http://docs.google.com/uc?export=open&id=1zsXKGf0hcBhjUASC8wLNVu-CiSO0oD4k" type="audio/mp3" autoplay></audio>[[Restart|title]]
പിറ്റേന്ന് രാവിലെയും അതേ മട്ടിലാണ് കാര്യങ്ങൾ നടന്നത്. കൂടു തുറന്നപ്പോൾ തീറ്റയ്ക്കു പോലും നിൽക്കാതെ കുഞ്ഞൻ മാവിൻകൊമ്പിൽ കാത്തിരിക്കുന്ന കൂട്ടുകാർക്കൊപ്പം പറന്നകന്നു.
വൈകുന്നേരമായപ്പോൾ അപ്പു കുഞ്ഞനെ കാത്തിരിക്കാൻ തുടങ്ങി. സന്ധ്യമയങ്ങിയിട്ടായിരുന്നു അന്നും അവന്റെ വരവ്. അപ്പുവിനോടുള്ള സ്നേഹപ്രകടനത്തിനു ശേഷം കുഞ്ഞൻ കൂട്ടിലേയ്ക്കു പോയി.
[[കഥ തുടരാം|pass34]]<audio src="http://docs.google.com/uc?export=open&id=1uqniTCyeEqVRToYtvFu9pnx2FDebqtvt" type="audio/mp3" autoplay></audio>[[Restart|title]]
മൂന്നാം ദിവസമാണ് അപ്പു ഒരു കാര്യം കണ്ടെത്തിയത്. തിരികെ വരുന്നത് അവനൊറ്റയ്ക്കല്ല. രാവിലെ അവനെ കൂട്ടിക്കൊണ്ടു പോകാനെത്തുന്ന കൂട്ടുകാരോടൊപ്പവുമല്ല. മങ്ങുന്ന സന്ധ്യാ വെളിച്ചത്തിൽ അപ്പു കുഞ്ഞന്റെ കൂടെ വന്ന പക്ഷിയെ കണ്ടു. മാവിന്റെ താണ കൊമ്പിൽ കുഞ്ഞന്റെ അതേ വലിപ്പവും ഛായയുമുള്ള ഒരു കിളി ഇരിക്കുന്നു. അത് അവരെ നോക്കുന്നു. കുഞ്ഞനെ കൂട്ടിലടച്ച് അകത്തു കയറാൻ തുടങ്ങുമ്പോഴും ആ കിളി അവിടെത്തന്നെ ഉണ്ടായിരുന്നു.
രാത്രി ഒരു കിളിയുടെ ചിറകടിയൊച്ചയും ശബ്ദവും അപ്പുവിനെ ഇടയ്ക്കിടെ ഉണർത്തി.
[[കഥ തുടരാം|pass35]]<audio src="http://docs.google.com/uc?export=open&id=1QoMynP-RVKX7ROZD3-he3ibnXXCaZklN" type="audio/mp3" autoplay></audio>[[Restart|title]]
രാവിലെ അവൻ പുറത്തുകടന്ന് ആദ്യം നോക്കിയത് കൂട്ടിലേയ്ക്കല്ല. മാവിൻ കൊമ്പത്തേക്കാണ്. അവിടെ സ്ഥിരം വരാറുള്ള കൂട്ടുകാർക്കു പകരം കുഞ്ഞന്റെ അതേ ഛായയുള്ള ആ കുഞ്ഞിക്കിളി. രാത്രി ചിറകടിച്ചിരുന്നതും ശബ്ദമുണ്ടാക്കിയതും കുഞ്ഞന്റെ ആ പുതിയ ഫ്രൻഡാണെന്ന് അപ്പുവിന് മനസ്സിലായി. കൂടു തുറന്നയുടനെ കുഞ്ഞൻ പറന്നുയർന്നു. കൂടെ ആ ചങ്ക് ഫ്രൻഡും.
[[കഥ തുടരാം|pass36]]<audio src="http://docs.google.com/uc?export=open&id=1HG_bfj-TWdLaCPHwbVnnCCg_AJPxOOV2" type="audio/mp3" autoplay></audio>[[Restart|title]]
അന്ന് വൈകീട്ട് പതിവിലും ഉഷാറിലാണ് അപ്പു കുഞ്ഞനെ കാത്തിരുന്നത്. കൂട്ടിൽ വയ്ക്കുന്ന തീറ്റ എടുത്ത് അവൻ മാവിൻ ചോട്ടിൽ വച്ചു. സൂര്യൻ അസ്തമിച്ച് കുറച്ചു നേരം കഴിഞ്ഞപ്പോൾ കുഞ്ഞനെത്തി, ഫ്രൻഡിനോടൊപ്പം. പതിവു പോലെ അവൻ അപ്പുവിന്റെ തോളിൽ വന്നിരുന്നു. അപ്പു അവനെ എടുത്ത് അല്പനേരം മടിയിൽ വച്ച് തലോടി. എന്നിട്ട് മാവിൻ കൊമ്പിൽ കാത്തിരിക്കുന്ന കൂട്ടുകാരനെ നോക്കി പറഞ്ഞു.
ഇന്ന് ഞാൻ എന്റെ കുഞ്ഞനെ കൂട്ടിലിടുന്നില്ല. ഇന്ന് മാത്രമല്ല. ഇനി ഞാനവനെ കൂട്ടിലിടുകയേയില്ല. നിങ്ങൾക്ക് ഒരുമിച്ച് ഇഷ്ടമുള്ളിടത്തേക്ക് പോവാം.
[[കഥ തുടരാം|pass37]]<audio src="http://docs.google.com/uc?export=open&id=1m3M2PLS1h84Nt0uHPAvtlnen7IbKDLTu" type="audio/mp3" autoplay></audio>[[Restart|title]]
ഇതും പറഞ്ഞ് അപ്പു കുഞ്ഞനെ മാവിൻ ചോട്ടിലുള്ള തീറ്റപ്പാത്രത്തിനടുത്തു കൊണ്ടു പോയി വച്ചു. കുഞ്ഞൻ കഴുത്തുയർത്തി മാവിൻ കൊമ്പിലേക്ക് നോക്കി. ഉടനെ ആ കൂട്ടുകാരൻ കിളി (അതോ കൂട്ടുകാരിക്കിളിയോ) കുഞ്ഞന്റെ അടുത്തേക്ക് പറന്നു വന്നു. അവർ ആ പാത്രത്തിലെ ധാന്യമണികളെല്ലാം കൊത്തിത്തിന്നാൻ തുടങ്ങി.
അപ്പോൾ പടി കടന്നു വരുന്ന അച്ഛന് അപ്പു ആ കാഴ്ച കാട്ടിക്കൊടുത്തു. എന്നിട്ട് പറഞ്ഞു: "അച്ഛാ, ഇനി ആ കൂട് വേണ്ട. "
അത് കേട്ട് മനസ്സിലായപോലെ ശബ്ദങ്ങൾ ഉണ്ടാക്കിക്കൊണ്ട് രണ്ടു കിളികളും പറന്ന് ആദ്യം മാവിൻ കൊമ്പിലിരുന്നു. പിന്നെ ഉയർന്നു പറന്ന് കാണാതെയായി.

[[കഥ തുടരാം|pass38]]<audio src="http://docs.google.com/uc?export=open&id=18HLVskBaBsSMuACB4SNAfPFy8aDrvf-1" type="audio/mp3" autoplay></audio>[[Restart|title]]
അപ്പുവിന് എന്തെന്നില്ലാത്ത സന്തോഷം തോന്നി. കഴിഞ്ഞ ദിവസം കേട്ട പാട്ട് അവൻ ഉറക്കെ പാടി.
[[ചിറക് കുരുത്തു ....|pass39]][[Restart|title]]
<audio src="http://docs.google.com/uc?export=open&id=12qEzPgFhmmv6D16AF66Bq3ozIcIGBVE9" controls></audio>
''"ചിറകു വരും മുമ്പ്"''
ചിറകു കുരുത്തു തുടങ്ങും മുമ്പ്
ചിന്നക്കുരുവി നിനയ്ക്കുന്നു:
'നീലാകാശം കൂട്ടിന്നരികേ
നിന്നു പതുക്കെ വിളിക്കുന്നു:
"കാടിന് മീതേ, വയലിന് മീതേ,
കടലിന് മീതേ പോകണമോ?
കുഞ്ഞിക്കാറ്റു കളിച്ചുനടക്കും
കുന്നിന് ചുമലിലിരിക്കണമോ?
അരുവികള്‍ പാടിച്ചാടിനടക്കും
ചെരിവുകള്തോറും ചെല്ലണമോ?
പുലര്കാലത്തിന് കാന്തികളാലേ
പൂത്ത കിഴക്കും കാണണമോ?
നീലിമയേറിയൊരെന്നുടെ മടിയില്‍
നീ വന്നുടനെ ചേര്‍ന്നാലും!"
'നാണംതോന്നും, ചിറകുമുളപ്പൊരു
നാള് വന്നില്ലെന്നറിയിക്കാന്.
നാളെക്കാലത്തുണരുമ്പോഴേ
നല്ലൊരു ചിറകു മുളച്ചെങ്കില്‍!
വയലില്തത്തിക്കതിരുകള് കൊത്തി
വാനില്‍ പാറി നടന്നേനെ!
അമ്മയുമപ്പോളെന്നെക്കണ്ടി-
ട്ടഭിമാനത്തൊടു വന്നേനെ!'
ചിറകു കുരുത്തുതുടങ്ങും മുമ്പൊരു
ചിന്നക്കുരുവി കൊതിക്കുന്നു.
[[വീണ്ടും കഥ വായിക്കാം|title]]