പൊതുവിദ്യാഭ്യാസമേഖല, പ്രൈമറിയിലെ കുട്ടികള്‍ക്ക് ഏറ്റവും യോജിച്ച ഓണ്‍ലൈന്‍ പഠനരീതികള്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്നു. കുട്ടിക്കായി ഒരുക്കുന്ന ഓണ്‍ലൈന്‍ പാഠങ്ങള്‍ എങ്ങനെയാകണം?
- കുട്ടികള്‍ വ്യത്യസ്തരാണ്. ഓരോ കുട്ടിയിലും ജിജ്ഞാസയും താല്പര്യവുമുണര്ത്തുന്ന പ്രവര്‍ത്തനങ്ങള്‍ വേണം.
- വീട്ടിലിരിക്കുന്ന കുട്ടിയുടെ പഠനത്തിനായി പ്രത്യേകം തയ്യാറാക്കിയ രസകരമായ ഇന്ററാക്ടീവ് പ്രവര്ത്തനശൃംഖലയായിരിക്കണം.
- കുട്ടികളുടെ പങ്കാളിത്തമില്ലാത്ത വീഡിയോക്ലാസ്സുകളിലൂടെ ശ്രോതാവു മാത്രമായി കുട്ടിയെ പരിമിതപ്പെടുത്തരുത്.
- കുട്ടിയുടെ മാനസിക-ശാരീരിക വളര്‍ച്ചയും സാമൂഹിക ബന്ധങ്ങളും പരിഗണിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ വേണം.
- രക്ഷിതാവിനെ കുട്ടിയുടെ കേൾവിക്കാരും നിരീക്ഷകരും പങ്കാളികളുമാക്കുന്ന പഠനപ്രവർത്തനങ്ങള്‍ വേണം.
- അദ്ധ്യാപകരും രക്ഷിതാക്കളുമായുള്ള ബന്ധം കൂട്ടുന്നതിനു സഹായകരമാകണം.
- കുട്ടിയെ വ്യക്തിഗത പഠനത്തിനു സഹായിക്കുന്ന മെന്റര്‍ കൂടിയായി മാറാന്‍ ക്ലാസ് മുറിയിലെ ടീച്ചര്‍ക്കു കഴിയണം.
- നിലവിലെ ശരാശരി ടീച്ചറുടെയും പരിവര്‍ത്തനത്തിനുതകുന്ന രീതിയാവണം.
- ഉത്പന്നങ്ങളേക്കാള്‍ പഠനത്തിന്റെ പ്രക്രിയകളെ ലക്ഷ്യം വെക്കുകയും വിലയിരുത്തുകയും ചെയ്യുന്ന രീതിയായിരിക്കണം.
10. സോഫ്റ്റ് വെയര്‍ സാങ്കേതികവിദ്യയുടെ മികച്ച സാധ്യതകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള രൂപകല്പനയും അവതരണവും ആയിരിക്കണം.