Skip to content

ഓണ്‍ലൈന്‍ പഠനപ്രവര്‍ത്തനങ്ങള്‍ – ശ്രദ്ധിക്കേണ്ടവ

പൊതുവിദ്യാഭ്യാസമേഖല, പ്രൈമറിയിലെ കുട്ടികള്‍ക്ക് ഏറ്റവും യോജിച്ച ഓണ്‍ലൈന്‍ പഠനരീതികള്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്നു. കുട്ടിക്കായി ഒരുക്കുന്ന ഓണ്‍ലൈന്‍ പാഠങ്ങള്‍ എങ്ങനെയാകണം?

  1. കുട്ടികള്‍ വ്യത്യസ്തരാണ്. ഓരോ കുട്ടിയിലും ജിജ്ഞാസയും താല്പര്യവുമുണര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ വേണം.
  2. വീട്ടിലിരിക്കുന്ന കുട്ടിയുടെ പഠനത്തിനായി പ്രത്യേകം തയ്യാറാക്കിയ രസകരമായ ഇന്ററാക്ടീവ് പ്രവര്‍ത്തനശൃംഖലയായിരിക്കണം.
  3. കുട്ടികളുടെ പങ്കാളിത്തമില്ലാത്ത വീഡിയോക്ലാസ്സുകളിലൂടെ ശ്രോതാവു മാത്രമായി കുട്ടിയെ പരിമിതപ്പെടുത്തരുത്.
  4. കുട്ടിയുടെ മാനസിക-ശാരീരിക വളര്‍ച്ചയും സാമൂഹിക ബന്ധങ്ങളും പരിഗണിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ വേണം.
  5. രക്ഷിതാവിനെ കുട്ടിയുടെ കേൾവിക്കാരും നിരീക്ഷകരും പങ്കാളികളുമാക്കുന്ന പഠനപ്രവർത്തനങ്ങള്‍ വേണം.
  1. അദ്ധ്യാപകരും രക്ഷിതാക്കളുമായുള്ള ബന്ധം കൂട്ടുന്നതിനു സഹായകരമാകണം.
  2. കുട്ടിയെ വ്യക്തിഗത പഠനത്തിനു സഹായിക്കുന്ന മെന്റര്‍ കൂടിയായി മാറാന്‍ ക്ലാസ് മുറിയിലെ ടീച്ചര്‍ക്കു കഴിയണം.
  3. നിലവിലെ ശരാശരി ടീച്ചറുടെയും പരിവര്‍ത്തനത്തിനുതകുന്ന രീതിയാവണം.
  4. ഉത്പന്നങ്ങളേക്കാള്‍ പഠനത്തിന്റെ പ്രക്രിയകളെ ലക്ഷ്യം വെക്കുകയും വിലയിരുത്തുകയും ചെയ്യുന്ന രീതിയായിരിക്കണം.

10. സോഫ്റ്റ് വെയര്‍ സാങ്കേതികവിദ്യയുടെ മികച്ച സാധ്യതകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള രൂപകല്പനയും അവതരണവും ആയിരിക്കണം.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു