വളരെ വ്യത്യസ്തവും പുരോഗമനപരവുമായ പ്രവര്‍ത്തനങ്ങള്‍കൊണ്ട് ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്തിലെന്നല്ല, ജില്ലയില്‍ തന്നെ ശ്രദ്ധ നേടിയ ലൈബ്രറി സ്വീറ്റ്, ഇക്കൊല്ലത്തെ വായനപക്ഷാചരണക്കാലത്തും വായനയുടെ നേട്ടങ്ങള്‍ സമൂഹത്തിന്റെ അടിത്തട്ടിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. – 2021 ജൂണ്‍ 19ന് വായനാ സന്ദേശം. – ജൂണ്‍ 20 മുതല്‍ എല്ലാ ദിവസവും പുസ്തകപരിചയം. – കവിതാലാപനവും ആസ്വാദനവും. – ബെന്യാമിന്റെ കഥയെ അടിസ്ഥാനമാക്കി ഹ്രസ്വചിത്ര നിര്‍മ്മാണം. – എഴുത്തുകാര്‍ വായനക്കാരോടൊത്ത് – സംവാദ സദസ്സ്. – നാട്ടുവായന പദ്ധതിക്ക് തുടക്കം. പിന്നിലേക്കുള്ള തിരിഞ്ഞുനോട്ടവും മുന്നിലേക്കുള്ള ദീര്‍ഘവീക്ഷണവും അതാണ് വായനയുടെ ലക്ഷ്യം.
വായന കേവലം വ്യക്തിനിഷ്ഠം മാത്രമായ ഒരു ഏർപ്പാടല്ല. വായന മാത്രമല്ല, ഏതു കലാസ്വാദനവും അങ്ങനെത്തന്നെയാണ്. എന്നാൽ ആസ്വാദനപ്രക്രിയയിലെ വ്യക്തിനിഷ്ഠമായ അനുഭൂതി വിശേഷങ്ങളെ, സാദ്ധ്യതകളെ കാണാതിരിക്കാനും നമുക്കാവില്ല. എന്നാൽ വ്യക്തിപരമായ അനുഭൂതി പോലും ഒരു സാമൂഹ്യമായ ഉല്പന്നമാണ്. അതിനാൽത്തന്നെ ഏതു കലാസ്വാദനത്തിനുമെന്ന പോലെ വായനക്കും സാമൂഹികവും രാഷ്ട്രീയവുമായ ചില മാനങ്ങളുണ്ട്. അതിനാൽത്തന്നെ ഒരു രചന വായിക്കുന്ന കാലം, അതു വായിക്കുന്ന സാമൂഹ്യ സന്ദർഭം ഇവയെല്ലാം ഏറെ പ്രധാനമാണ്. പിന്നിലേക്കുള്ള തിരിഞ്ഞുനോട്ടവും മുന്നിലേക്കുള്ള ദീർഘവീക്ഷണവും വായനയിലൂടെ നമുക്ക് ലക്ഷ്യപ്പെടുത്തേണ്ടതുണ്ട്. അങ്ങനെ ലോകത്തെ അറിയാനും മെച്ചപ്പെടുത്താനുമാവട്ടെ വായന!