Skip to content

എഴുത്തുകാരോടൊപ്പം

ലൈബ്രറി സ്വീറ്റ് – ഋതു റീഡിംഗ് ക്ലബ്ബ്, ശ്രീകൃഷ്ണപുരം

എഴുത്ത്, എഴുത്തുകാർ, വായന, വായനക്കാർ – സർഗ്ഗാത്മകതയുടെ തുടർച്ചയായ,  വേർതിരിച്ചു നിർത്താനാവാത്ത കണ്ണികളാണ് ഇവ. “എഴുത്തുകാരോടൊപ്പം”   എന്ന പരിപാടിയിലൂടെ ലൈബ്രറി സ്വീറ്റ് എഴുത്തും വായനയും ഒരുമിച്ച് കൊണ്ടുപോകാനുള്ള പരിശ്രമം നടത്തുന്നു. 

ജൂലൈ 6 ന് ആരംഭിച്ച ഈ തുടർ പരിപാടിയിൽ ഇന്ന് ജില്ലയിലെ പത്ത് യുവപ്രതിഭകൾ കവിതയുമായെത്തുകയാണ്. ഏഴാം ക്ളാസിൽ പഠിക്കുന്ന നജ മെഹ്റിൻ മുതൽ ബി.എ.എം.എസ്. വിദ്യാർത്ഥി മുർസൽ ഷാജഹാൻ വരെയുള്ള പത്ത് കുട്ടികൾ ചില വർഷങ്ങളായി കവിതയുടെ ലോകത്ത് വായനയും എഴുത്തുമായി സജീവമായി നിൽക്കുന്നവർ. അവരുടെ കവിത കേൾക്കാനും ആ കവിതകളെക്കുറിച്ചും അതിനു പിന്നിലെ ചിന്തകളെക്കുറിച്ചും വർത്തമാനം പറയാനും നമ്മൾ ഒത്തു ചേരുന്നു. ഒരിടത്ത് ഒന്നിച്ചിരിക്കാൻ കഴിയാത്ത ഇക്കാലത്ത് ഗൂഗിൾ മീറ്റിലൂടെ നമ്മൾ കൂടിച്ചേരുകയേ വഴിയുള്ളൂ.

ഇനി മുതൽ ശനിയാഴ്ചകളിലാണ് ഈ പരിപാടി നടത്തുന്നത്. 

ഇന്ന്, 18.7. 21 ഞായറാഴ്ച വൈകുന്നേരം 7 മണിക്ക് ഗൂഗിൾ മീറ്റ് ആരംഭിക്കും. മീറ്റ് ലിങ്ക് ഇതോടൊപ്പമുണ്ട്. നല്ല കേൾവിക്കാരും വേണ്ടപ്പോഴെല്ലാം ഇടപെടുന്നവരുമായി ഈ ഗൂഗിൾ മീറ്റിൽ ലൈബ്രറി സ്വീറ്റിനൊപ്പം ഉണ്ടാകാൻ സുഹൃത്തുക്കളോട് അഭ്യർത്ഥിക്കുന്നു.

To join the meeting on Google Meet, click this link:

https://meet.google.com/weg-dtdo-rrs

Or open Meet and enter this code: weg-dtdo-rrs

 

1 thought on “എഴുത്തുകാരോടൊപ്പം”

Leave a Reply

Your email address will not be published. Required fields are marked *