Skip to content

Woodworking for Children

woodworking അഥവാ മരപ്പണി കുട്ടികളുടെ പഠനത്തിലും ശാരീരിക മാനസിക സര്‍ഗ്ഗാത്മക വികാസങ്ങളിലും വലിയ നേട്ടങ്ങളുണ്ടാക്കാന്‍ കഴിയുന്ന മാധ്യമമാണെന്ന് പഠനങ്ങളിലൂടെ തെളിഞ്ഞിട്ടുണ്ട്. ചുറ്റികയുപയോഗിച്ച് ഒരു ആണിയടിക്കുമ്പോഴും സ്ക്രൂ ഡ്രൈവറുപയോഗിക്കുമ്പോഴും ഡ്രില്ലുപയോഗിച്ച് തുളക്കുമ്പോഴും കണ്ണും കയ്യും ഏകോപിച്ചുകൊണ്ടുള്ള സൂക്ഷ്മതയും, തലച്ചോറിലെ നാഡീബന്ധങ്ങളുടെ വികാസവും ഗവേഷണങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളതാണ്.

     

      • ചിത്രരചനപോലെയുള്ള ദ്വിമാനതല പ്രവര്‍ത്തനങ്ങളെപ്പോലെയല്ല, മരം കൊണ്ടുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ കുട്ടികള്‍ക്ക് ത്രിമാനരീതിയില്‍ അവരുടെ സര്‍ഗ്ഗാത്മകത പ്രകടിപ്പിക്കാന്‍ കഴിയും. കൂടാതെ കായികക്ഷമതയും നേടാനാവും.

     

       

        • ഭാവനയും ആശയരൂപീകരണവും മരപ്പണിയുടെ അവിഭാജ്യ ഘടകങ്ങളാണ്. ഒരു മരക്കഷണമെടുക്കുമ്പോള്‍ അതിലൊരു വണ്ടിയുടെ ഭാഗത്തെയോ, ആള്‍രൂപത്തെയോ, മേശക്കാലിനെയോ മനസ്സില്‍ കാണുകയും ആ രൂപത്തിലേക്ക് അതിനെ മാറ്റിയെടുക്കുന്നത് എങ്ങനെ എന്നാലോചിക്കുന്നതും ആയുധങ്ങളുപയോഗിച്ചു അതൊക്കെ നിര്‍മ്മിക്കുന്നതും ഈ പ്രവര്‍ത്തങ്ങളിലേര്‍പ്പെടുന്ന കുട്ടിയില്‍ വലിയ നേട്ടങ്ങളാണ് ഉണ്ടാക്കുന്നത്.

         

          • ഗണിതത്തിലെയും ശാസ്ത്രത്തിലെയും ആശയങ്ങളെ പ്രയോഗിച്ചു മനസ്സിലാക്കുന്നതില്‍ മരപ്പണി നല്ലൊരു പങ്കു വഹിക്കുന്നു. അളക്കുന്നതും താരതമ്യം ചെയ്യുന്നതും യോജിപ്പിക്കുന്നതും നീളം വീതി, ആഴം, ഉയരം, വ്യാപ്തം എന്നീ ധാരണകള്‍ ഉറപ്പിക്കുന്നു. മരം, ഇരുമ്പ്, പ്ലാസ്റ്റിക്, ഹാര്‍ഡ് ബോര്‍ഡ് എന്നിങ്ങനെ പലതരം വസ്തുക്കളുപയോഗിക്കുന്നതിലൂടെ ബലം, സാന്ദ്രത തുടങ്ങിയവയവയെക്കുറിച്ചും ധാരണയുണ്ടാകുന്നു.

        നമ്മുടെ വിദ്യാലയങ്ങളിലും വീടുകളിലും ലൈബ്രറി പോലുള്ള പൊതു ഇടങ്ങളിലും ഇത്തരം സൗകര്യങ്ങള്‍ ഒരുക്കിയെടുക്കാവുന്നതാണ്. വിദ്യാലയങ്ങളിലെ ടാലന്റ് ലാബ് ആശയത്തെ ഇങ്ങനെ മാറ്റി പ്രയോജനപ്പെടുത്താന്‍ അദ്ധ്യാപകര്‍ക്ക് ശ്രമിക്കാവുന്നതേയുള്ളു. ടൂളുകള്‍ ഉപയോഗിക്കുന്നതിന്റെ പരിശീലനത്തിനും സുരക്ഷിതമായ best practices അറിയുന്നതിനും പ്രൊജക്ട് മാതൃകളറിയുന്നതിനും പ്രാദേശികവിദഗ്ദ്ധരെ കണ്ടെത്താം. ഋതുവില്‍ നിന്നുള്ള വിദഗ്ദ്ധരുടെ പിന്തുണയും സ്വീകരിക്കാവുന്നതാണ്.

        വിദ്യാലയങ്ങള്‍ക്ക് പുറത്ത് സര്‍ഗ്ഗാത്മക പഠന ഇടങ്ങളുണ്ടാക്കുന്നതിന്റെ ഭാഗമായി ഋതു മേക്കര്‍സ്പേസില്‍ കുട്ടികള്‍ക്കായി Carpentry space ഒരുക്കിയിട്ടുണ്ട്. ഇവിടെ കുട്ടികള്‍ക്ക് പ്രൊജക്ടുകള്‍ ചെയ്യാനായി ടൂളുകളും വര്‍ക്ക്ബെഞ്ചും തയ്യാറാണ്. എല്ലാ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനുള്ള മേല്‍നോട്ടവും പരിശീലനവും ഇവിടെയുണ്ട്. അതുപോലെത്തന്നെ , ഋതുവിന്റെ മേക്കര്‍ ടൂള്‍ക്കിറ്റ് വീട്ടിലോ സ്കൂളിലോ Carpentry space ഒരുക്കുന്നതിന് ഉപയോഗിക്കാവുന്നതാണ്.

        8 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് കളിക്കുന്നതിനുള്ള ടൂള്‍ കിറ്റ് സെറ്റുകള്‍ ഓണ്‍ലൈനായും ലഭ്യമാണ്. കുട്ടികളിലെ സര്‍ഗ്ഗാത്മകതയും ക്രിയാത്മകതയും വളരുന്നതിന് വളരെ പ്രയോജനം ചെയ്യുന്ന TOYARTSY Wooden Tool Kit Set  പോലുള്ള ടൂള്‍ കിറ്റ് കളിപ്പാട്ടങ്ങള്‍ ഓണ്‍ലൈനില്‍ ലഭയമാണ്.

        Leave a Reply

        Your email address will not be published. Required fields are marked *