LibrarySSWEET – Rhithu reading club

വായനയുടെ മധുരമാസ്വദിക്കാനായി ഒരു കൂട്ടായ്മ​

ഋതു റീഡിംഗ് ക്ലബ്ബും ലൈബ്രറി സ്വീറ്റും ചേര്‍ന്ന്  അര്‍ത്ഥപൂര്‍ണ്ണമായ വായനപ്രവര്‍ത്തനങ്ങള്‍ക്കായി ഒരുക്കുന്ന ഡിജിറ്റല്‍ വേദിയാണ് ‘മധുരവായന‘. മധുരവായന ഡിജിറ്റൽ പ്ളാറ്റ് ഫോം നിങ്ങൾക്ക് പുസ്തകങ്ങൾ കണ്ടെത്തുന്നതു മുതൽ പടിപടിയായി വായനയുടെ ലോകം നിങ്ങൾക്കു തുറന്നു തരും. ആ അനുഭവങ്ങൾ നിങ്ങളെ കരുത്തരാക്കും.

ഇവിടെ നിങ്ങള്‍ക്ക് ,

എന്തു വായിക്കണം, എങ്ങനെ വായിക്കണം എന്നീ ചോദ്യങ്ങള്‍ക്ക് സ്വയം ഉത്തരം
കണ്ടെത്താം.

സ്വന്തം വായന എവിടെയെത്തിനില്ക്കുന്നുവെന്ന് നിര്‍ണ്ണയിക്കാം.

രസകരമായ നിരവധി വായനപ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടുകയും ശീലിക്കുകയും
ചെയ്യാം.

വായനയെ മുന്നോട്ടുകൊണ്ടുപോകുന്നതെങ്ങനെ എന്ന് കണ്ടെത്താം.

പാട്ട്, ചിത്രം, ശില്പം, അഭിനയം തുടങ്ങിയ നിരവധി സര്‍ഗ്ഗാത്മകപ്രവര്‍ത്തനങ്ങള്‍
എങ്ങനെ വായനയുമായി ചേര്‍ന്നുപോകുന്നു എന്ന് ചെയ്തുനോക്കി തിരിച്ചറിയാം.

കഥ, കവിത തുടങ്ങിയ സര്‍ഗ്ഗാത്മകരചനകളിലേക്കുള്ള വഴി തുറക്കാം.

വായനാനുഭവങ്ങളും എഴുത്തനുഭവങ്ങളും പങ്കിടാം.

വായനയെ വൈവിധ്യമുള്ള ആവിഷ്ക്കാരങ്ങളിലേക്ക് നയിക്കുകയും വ്യത്യസ്ത
ആവിഷ്ക്കാരങ്ങളിൽനിന്ന് വായനാ വിഭവങ്ങൾക്ക് രൂപം നൽകുകയുമാവാം.

പലരുടെയും വായനകളെ താരതമ്യം ചെയ്യാം, പ്രതികരിക്കാം
സംവാദങ്ങളിലേർപ്പെട്ടാം.

മുൻകാല രചനകളെ പുനർവായനയ്ക്ക് പ്രയോജനപ്പെടുത്താം.

  • അക്ഷരമറിയുന്നവര്‍ കരുത്തരാവുന്നത് വായനയിലൂടെയാണ്.
  • വായന ഒറ്റപ്പെട്ടുനില്ക്കുന്ന ഒരു പ്രവര്‍ത്തനമല്ല.
  • വ്യത്യസ്തമായ ശേഷികളെ പരസ്പരപൂരകമായി കൂട്ടിയിണക്കുന്ന പ്രക്രിയയാണ്.
  • ഓരോ വായനക്കാരനും (വായനക്കാരിക്കും) തന്റേതായ ഒരിടമുണ്ട്. ആ ഇടത്തെ വിശാലമാക്കിക്കൊണ്ടാണ് വായന മുന്നേറുന്നത്.
  • വൈവിധ്യമുള്ള വായനാപ്രവര്‍ത്തനങ്ങളില്‍ പങ്കുചേരുമ്പോഴാണ് വായന മുന്നേറുക.
  • വായനക്ക് വ്യക്തിനിഷ്ഠമായ ഒരു തലമുള്ളപ്പോള്‍ത്തന്നെ സാമൂഹ്യമായ ഒരു തലവും ഉണ്ട്.
  • വായനയുടെ ഈ സാമൂഹ്യതലം വികസിക്കുന്നത് വായനക്കാരുട ഒത്തുചേരലുകളിലൂടെയാണ്.